Downloads

അഖിലമലങ്കര മാർത്തോമൻ . പൈതൃക കലാസാഹിത്യ വൈജ്ഞാനിക മത്സരങ്ങൾ

 

അഖിലമലങ്കര മാർത്തോമൻ . പൈതൃക കലാസാഹിത്യ വൈജ്ഞാനിക മത്സരങ്ങൾ

കോട്ടയം:
2024 ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി നടക്കുന്ന മാർത്തോമ്മൻ പൈതൃക സംഗമത്തിനോടനുബന്ധിച്ച് അവബോധ സമിതി (Cognizance Committee) വിവിധ കലാസാഹിത്യ വൈജ്ഞാനിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ആഗോള മെഗാ ക്വിസ് മത്സരം, പ്രബന്ധരചനാ മത്സരം, ഉപന്യാസരചനാ മത്സരം, പൈതൃക കലാമത്സരം എന്നിവയുടെ നിബന്ധനകളും സമ്മാനങ്ങളും പ്രഖ്യാപിച്ചു.

1. Global Mega Quiz
ആഗോള മെഗാ ക്വിസ് മത്സരത്തിന്* ജനുവരി 24 വരെ രണ്ടുപേർ അടങ്ങുന്ന ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം. ആദ്യ രണ്ട് റൗണ്ടുകൾ ജനുവരി 26,ഫെബ്രുവരി 3 തീയതികളിൽ ഓൺലൈനായും മെഗാ ഫൈനൽ ഫെബ്രുവരി പത്താം തീയതി ദേവലോകം അരമനയിൽവച്ചും നടക്കും. പ്രായപരിധിയില്ല ഫൈനൽ റൗണ്ടിൽ എത്തുന്ന ടീമുകൾക്ക് സർട്ടിഫിക്കറ്റും പ്രശസ്തിപത്രവും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 50000, 25000 രൂപാ ക്യാഷ് പ്രൈസും സമ്മാനിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്
– ജേക്കബ് കൊച്ചേരി 9447694214, ഡോ.ചിക്കു ഏബ്രഹാം 9846280649,
വരുൺ ജോർജ്ജ് 8281645173, കോശി ജോൺ 9846099988.

Registration http://surl.li/pqlsl

2. പൈതൃക കല മത്സരങ്ങൾ ( പരിചമുട്ട്, മാർഗ്ഗംകളി)
ഫെബ്രുവരി മൂന്നിന് കോട്ടയത്ത് നടക്കുന്ന അഖില മലങ്കര പൈതൃക കലാമത്സരങ്ങളുടെ ഭാഗമായി പരിചമുട്ട്, മാർഗംകളി മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഫിബ്രുവരി 3 വരെ രജിസ്ട്രേഷൻ നടത്താം. “എ ഗ്രേഡ്” കരസ്ഥമാക്കുന്ന ടീമുകൾക്ക് 5000 രൂപ വീതവും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം ഇരുപത്തിഅയ്യായിരം പതിനയ്യായിരം രൂപയും ക്യാഷ് പ്രൈസ്സും സമ്മാനിക്കും.
പള്ളികൾക്കും ആത്മീയ പ്രസ്ഥാനങ്ങൾക്കും സഭാവക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ടീമുകളെ അയക്കാം.കൂടുതൽ വിവരങ്ങൾക്ക് സി. ഇ. ഗീവർഗീസ് 9746474947,ഫിലിപ്പ് സി.ഇ +91 99614 61466
Registration  https://forms.gle/q8MZpYZy8wbw8rh67

 

3. പ്രബന്ധ രചന മത്സരം
പ്രബന്ധരചനാ മത്സരത്തിന്റെ (Dissertation Competition) വിഷയം
മാർത്തോമ്മൻ പൈതൃക സംരക്ഷണത്തിന് പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസിയോസ് മെത്രാപ്പോലിത്തായുടെ ദർശനവും മാതൃകയും: ഒരു വിശകലന പഠനം
(The Vision and Model of St. Vattasseil Geevarghese Mar Dionysius Metropolitan for the Preservation of the Marthoman Heritage: An Analytical Study) എന്നതാണ്.
പ്രബന്ധരചനാ മൽസരം
മലയാളം, ഇംഗീഷ് എന്നീ ഭാഷകളിൽ അഖിലമലങ്കര അടിസ്ഥാനത്തിൽ നടത്തപ്പെടുന്നു. പ്രായപരിധിയില്ല
1000 വാക്കുകളിൽ കൂടാതെ പ്രബന്ധരചനയ്ക്ക് മുന്നോടിയായിട്ടുള്ള ഗവേഷണ നിർദേശം
(Proposal) 01-03-2024 ന് മുൻപായി ലഭിക്കണം.
ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള സഭാംഗങ്ങളായ വൈദികരെയോ ഗവേഷണ ബിരുദമുള്ള സഭാംഗങ്ങളായ അല്മായരെയോ ഗവേഷണ മാർഗദർശികളായി
(Research Guide) സ്വീകരിക്കാം. അതാത് ഭാഷകളിൽ ഡി.റ്റി.പി ചെയ്ത പ്രൊപ്പോസൽ പിഡിഎഫ് ഫോർമാറ്റിൽ cognisance1950@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.പ്രബന്ധം അയക്കേണ്ട അവസാന
തീയതി 30.08.2024
PDF,Word ഫോർമാറ്റുകളിൽ , A4 Size പേപ്പറിൽ 25 page ൽ കവിയരുത് ( Malayalam: ML- TTkarthika, English – Times New Roman, Fond Size 12,Spacing 1.5)
കൂടുതൽ വിവരങ്ങൾക്ക്;
ഫാ. ജോൺ തോപ്പിൽ(ലിജിൻ )- 9447782358,
Dr. മനു ഉമ്മൻ *9447563011

4. ഉപന്യാസ രചനാ മത്സരം
ഉപന്യാസരചനാ മൽസരത്തിന്റെ (Essay Writing Competition)
വിഷയം “മാർത്തോമ്മൻ പൈതൃകവും പരിശുദ്ധ വട്ടശ്ശേരിൽ തിരുമനിയും”
(Marthoman Heritage and Saint Vattasseril Thirumeni.)എന്നതാണ്.
ഉപന്യാസ മൽസരം
മലയാളം, ഹിന്ദി, തമിഴ്, കന്നഡ, കൊങ്കിണി , ഇംഗീഷ് എന്നീ ഭാഷകളിൽ അഖില മലങ്കര അടിസ്ഥാനത്തിൽ നടത്തപ്പെടുന്നു. പ്രായപരിധിയില്ല
എല്ലാ ഭാഷകളിലും ഒന്ന്, രണ്ട് സമ്മാനങ്ങളായ
10000 , 5000 രൂപയും പ്രശസ്തിപത്രവും നൽകുന്നതാണ്.
ഉപന്യാസം 2000 വാക്കുകളിൽ കൂടരുത്. (ഒരു A4 പേജിൽ 20 വരികൾ മാത്രം ) കൃതികൾ അതാത് ഭാഷകളിൽ ഡി.റ്റി.പി ചെയ്ത് വേർഡ് , പിഡിഎഫ് ഫോർമാറ്റുകളിൽ marthoman1950@gmail.com എന്ന മെയിലിൽ അയക്കേണ്ട അവസാന
തീയതി 31.05.2024
കൂടുതൽ വിവരങ്ങൾക്ക്;
കോശി ഉമ്മൻ 90612 67839
ജോ ഇലഞ്ഞിമൂട്ടിൽ
94463 10050.
മത്തായി റ്റി വർഗീസ് (ജനറൽ കൺവീനർ).